ADVERTISEMENT

മുംബൈ ∙ മകൾ ഷീന ബോറ മരിച്ചിട്ടില്ലെന്നും ഗുവാഹത്തി വിമാനത്താവളത്തിൽ അടുത്തിടെ കണ്ടവരുണ്ടെന്നും ഇന്ദ്രാണി മുഖർജി നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ പ്രത്യേക സിബിഐ കോടതി വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടു. 2012 ഏപ്രിലിൽ ഷീന ബോറെയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ദ്രാണി ഇപ്പോൾ ജാമ്യത്തിലാണ്. 

ഇൗ മാസം അഞ്ചിന് ഗുവാഹത്തി വിമാനത്താവളത്തിൽ ഷീന ബോറയോടു സാദൃശ്യമുള്ള ആളെ കണ്ടെന്ന് രണ്ട് അഭിഭാഷകർ തന്നോടു പറഞ്ഞെന്നാണ് ഇന്ദ്രാണി അവകാശപ്പെട്ടത്. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

English Summary : Indrani asked to submit cctv visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com