നൂപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു
Mail This Article
×
ന്യൂഡൽഹി ∙ പ്രവാചകനെതിരെ പ്രസ്താവന നടത്തിയതിന്റെ പേരിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് സ്വരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പൊലീസ് ലൈസൻസ് അനുവദിച്ചു. ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ നിരവധി അപേക്ഷകൾ ലൈസൻസിനായി നൽകിയിരുന്നു. കഴിഞ്ഞ വർഷം ടിവി ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശങ്ങൾ.
രാജ്യത്തിനകത്തും പുറത്തു നിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ നൂപുറിനെയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പുറത്താക്കി. കഴിഞ്ഞ ജൂണിൽ നൂപുറിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിനകത്ത് നിരവധി പൊലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ പരാതികളുണ്ട്.
English Summary : Nupur Sarma gets gun licence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.