ADVERTISEMENT

ഹുബ്ബള്ളി (കർണാടക) ∙ യുവശക്തിയാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹുബ്ബള്ളിയിൽ 16 വരെ നടക്കുന്ന ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദ ജയന്തിയായ ദേശീയ യുവജന ദിനത്തിലാണ് യുവജനോത്സവത്തിന് തുടക്കം കുറിച്ചത്. 

ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് ഠാക്കൂർ തുടങ്ങിയവരും പങ്കെടുത്തു. കേന്ദ്ര യുവജന സ്പോർട്സ് മന്ത്രാലയവും കർണാടക സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7500 യുവാക്കളാണ് പങ്കെടുക്കുന്നത്. വിശിഷ്ട യുവ– വിശിഷ്ട ഭാരതം എന്നതാണ് ഈ വർഷത്തെ പ്രമേയം. 

സ്വാമി വിവേകാനന്ദന്റെ ജീവിതവും ദേശസ്നേഹവും സമർപ്പണവും എക്കാലവും പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 161–ാം ജന്മവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി സ്മരണപുതുക്കിയത്. ജന്മനാടായ ബംഗാളിൽ സ്വാമി വിവേകാനന്ദന്റെ സ്മരണ പുതുക്കി വിവിധ ആഘോഷങ്ങൾ നടന്നു. വടക്കൻ കൊൽക്കത്തയിലെ ജന്മഗൃഹം അടക്കം വിവിധ കേന്ദ്രങ്ങളിൽ ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വത്തിലും ആഘോഷങ്ങൾ നടന്നു. 

English Summary: Swami Vivekananda's 161st birth anniversary observed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com