മഹാരാഷ്ട്ര ഗവർണർ: അമരിന്ദർ സിങ് പരിഗണനയിൽ
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഗവർണർ ആയേക്കുമെന്നു സൂചന. നിലവിൽ 80 വയസ്സുള്ള അമരിന്ദറിനു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടി പദവികൾ വഹിക്കുന്നതിനും പ്രായം തടസ്സമാണ്. ബിജെപിയിലെ പ്രായപരിധി 75 വയസ്സാണ്.
Read also: മോദിയുടെ മുന്നറിയിപ്പ്: ഗുജറാത്തിലും ‘പഠാൻ’ റിലീസ്; മയപ്പെട്ട് ബജ്‌റംഗ് ദളും വിഎച്ച്പിയും
2021ൽ കോൺഗ്രസ് വിട്ട അമരിന്ദർ സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ചത്. ഈയിടെ അദ്ദേഹത്തെ ബിജെപി അഖിലേന്ത്യാ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ബിജെപി വൈസ് പ്രസിഡന്റായ പ്രഭാത് ഝായുടെ പേരും മഹാരാഷ്ട്ര ഗവർണർ പദവിയിലേക്കു പറഞ്ഞുകേൾക്കുന്നുണ്ട്.
Read also: ജോളി തേടിയത് അലിയെ, ഇരയായത് സൂര്യ; വടിവാള്‍ അന്വേഷിച്ചെങ്കിലും കിട്ടിയത് കത്തി
English Summary: Will Captain Amarinder Singh replace Maharashtra governor Koshyari?