4 സീറ്റിൽ കോൺഗ്രസ്–സിപിഎം ‘സൗഹൃദ’മില്ല
Mail This Article
കൊൽക്കത്ത ∙ ത്രിപുര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മുമായി തിരഞ്ഞെടുപ്പു ധാരണയിലെത്തിയ കോൺഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചിരുന്നത്. നാലിടത്ത് സിപിഎമ്മുമായി സൗഹൃദ മത്സരം നടത്തുമെന്ന് കോൺഗ്രസ് പറഞ്ഞു. ജയസാധ്യത മുൻനിർത്തി 17 സീറ്റുകൾ വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
ബഹർഘട്ട് മണ്ഡലത്തിൽ ഒരു കുടുംബത്തിലെ 3 പേർ 3 പാർട്ടികൾക്കു വേണ്ടി മത്സരിക്കുന്നു. മീന സർക്കാർ (ബിജെപി), മൂത്ത സഹോദരൻ രാജ് കുമാർ സർക്കാർ (കോൺഗ്രസ്), അനന്തരവനായ പാർഥ പ്രതിം സർക്കാർ (ഫോർവേഡ് ബ്ലോക്) എന്നിവരാണ് ഏറ്റുമുട്ടുന്നത്.
മുൻ ബിജെപി എംഎൽഎയും കോൺഗ്രസ് നേതാവുമായ ആശിഷ് കുമാർ സാഹ ബർദ്വാലി മണ്ഡലത്തിൽ മുഖ്യമന്ത്രി മണിക് സാഹയെ നേരിടും. ബിപ്ലബ് ദേബ് സർക്കാരിനെതിരെ പടനയിച്ച ബിജെപി മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സുദീപ് റോയ് ബർമൻ അഗർത്തലയിൽ മത്സരിക്കും. ബിജെപി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഉപതിരഞ്ഞെടുപ്പിലാണ് സുദീപ് റോയ് ബർമൻ ജയിച്ചത്.
English Summary: Tripura election: Congress, CPM candidates