ADVERTISEMENT

മുംബൈ∙ ജീവനൊടുക്കാനുള്ള വഴികൾ ഗൂഗിളിൽ തിരഞ്ഞ യുവാവിനെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്താൻ മുംബൈ പൊലീസിനെ സഹായിച്ചത് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ. കടബാധ്യതമൂലം മുൻപു 2 വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഐടി ഉദ്യോഗസ്ഥനെ (25) യാണു രക്ഷിച്ചത്. 'വേദനയില്ലാതെ ആത്മഹത്യ ചെയ്യുന്നത് എങ്ങനെ’ എന്നു യുവാവ് ഗൂഗിളിൽ പലവട്ടം തിരഞ്ഞതു ശ്രദ്ധയിൽപെട്ട ഇന്റർപോൾ ഓഫിസ് ഉദ്യോഗസ്ഥർ മുംബൈ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. 

തുടർന്ന് ഗൂഗിളിൽ തിരഞ്ഞ ആളുടെ ഐപി അഡ്രസ്സും സ്ഥലവും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവാവിനെ വിളിച്ചുകൊണ്ടുവന്ന് കൗൺസലിങ് നൽകുകയും അച്ഛനമ്മമാരെ അറിയിക്കുകയും ചെയ്തു. ഓൺലൈൻ കോഴ്സുകൾക്കായി ബാങ്ക് വായ്പ എടുത്ത 2 ലക്ഷം രൂപ, മൊബൈൽ വാങ്ങാൻ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ 30,000 രൂപ, ക്രെഡിറ്റ് കാർഡിൽ കുടിശ്ശികയായ 65,000 രൂപ എന്നിവയാണു കടങ്ങളെന്നു യുവാവ് പറഞ്ഞു.

English Summary: After alert from US agency about ‘suicide’ search online, police save Mumbai man from ending life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com