എയർ വൈസ് മാർഷൽ ഫിലിപ് തോമസ് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ്
Mail This Article
×
ന്യൂഡൽഹി ∙ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി എയർ വൈസ് മാർഷൽ ഫിലിപ് തോമസ് ചുമതലയേറ്റു. ചങ്ങനാശേരി സ്വദേശിയാണ്. വിവിധ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നാലായിരത്തിലേറെ മണിക്കൂറിന്റെ അനുഭവസമ്പത്തുള്ള ഫിലിപ്, സേനാ ഓഫിസർമാർ, എയർമെൻ എന്നിവരുടെ പരിശീലനത്തിന്റെ ചുമതല വഹിക്കും. അഗ്നിപഥ് പദ്ധതി വഴി സേനയിൽ ചേരുന്ന അഗ്നിവീർ വായു സേനാംഗങ്ങളുടെ പരിശീലനത്തിനും നേതൃത്വം നൽകും.
1990 ജൂണിൽ സേനയിൽ ചേർന്ന അദ്ദേഹം രാജസ്ഥാനിലെ ജോധ്പുർ, ബാമർ, ബെംഗളൂരു ട്രെയ്നിങ് കമാൻഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സേവന മികവിന് 2011ൽ വായുസേനാ മെഡൽ ലഭിച്ചു.
English Summary: Air Vice Marshal Philip Thomas appointed as Assistant Chief of the Air Staff
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.