ADVERTISEMENT

ന്യൂഡൽഹി∙ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി ചുമതലയേറ്റ എയർ വൈസ് മാർഷൽ ഫിലിപ് തോമസ് യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ സവിശേഷമായ നേട്ടത്തിനുടമ. മിഗ് 21 ബൈസൺ യുദ്ധവിമാനം അപകടമോ മറ്റു തകരാറുകളോ ഇല്ലാതെ 1000 മണിക്കൂർ പറത്തിയ ആദ്യ വ്യോമസേനാ പൈലറ്റാണ് അദ്ദേഹം. വിവിധ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നാലായിരത്തിലേറെ മണിക്കൂറിന്റെ അനുഭവപരിചയമുള്ള ഫിലിപ്, അഗ്നിപഥ് പദ്ധതി വഴി സേനയിൽ ചേരുന്ന അഗ്നിവീർ വായു സേനാംഗങ്ങളുടെ ആദ്യ ബാച്ചിന്റെ പരിശീലനത്തിനും മേൽനോട്ടം വഹിക്കും. 

രാജസ്ഥാനിലെ ജോധ്പുർ സേനാ താവളത്തിൽ മിഗ് 21 സ്ക്വാഡ്രന്റെ കമാൻഡിങ് ഓഫിസർ, ചീഫ് ഓഫ് ഓപ്പറേഷൻസ്, ബാമർ താവളത്തിൽ മിഗ് 21 ബൈസൺ സ്ക്വാഡ്രനിൽ കമ്മഡോർ കമൻഡാന്റ് എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയർ കമ്മഡോർ റാങ്കിൽ ബെംഗളൂരു ട്രെയ്നിങ് കമാൻ‍ഡിൽ സേവനമനുഷ്ഠിക്കവെ, കഴിഞ്ഞ ഏപ്രിലിലാണ് എയർ വൈസ് മാർഷൽ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ചത്. ഡിഫൻസ് സ്റ്റഡീസിൽ സ്പെയിനിലെ മഡ്രിഡിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

English Summary : Airvice marshal Philip thomas achieves rare feat in flying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com