ഹാർദിക് പട്ടേലിന് അറസ്റ്റ് വാറന്റ്
Mail This Article
×
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബിജെപി എംഎൽഎ ഹാർദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ സർക്കാർ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയ കേസിലാണ് സുരേന്ദ്രനഗർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
പട്ടേൽ സമരനായകനായ ഹാർദിക് ബിജെപിക്ക് എതിരെയായിരുന്നു 2017 ലെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്. സമാനമായ മറ്റൊരു കേസിൽ ജാംനഗർ കോടതി കഴിഞ്ഞയാഴ്ച പട്ടേലിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2019 ൽ കോൺഗ്രസിൽ ചേർന്ന ഹാർദിക് 2022 ൽ ബിജെപിയിലേക്ക് മാറി.
English Summary : Arrest warrant against Hardik patel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.