സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന ഹർജി തള്ളി
Mail This Article
ന്യൂഡൽഹി ∙ സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമമുണ്ടാക്കണമെന്നു കോടതിക്കു പാർലമെന്റിനോട് ഉത്തരവിടാനാകില്ല.
സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം വ്യത്യാസപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ 14,15, 21 എന്നീ വകുപ്പുകളുടെ ലംഘനവുമാണെന്ന് ഹർജിക്കാരനായ അഭിഭാഷകൻ അശ്വിനി ഉപാധ്യായ ചൂണ്ടിക്കാട്ടി.
18 വയസ്സ് എന്ന വ്യവസ്ഥ എടുത്തുകളഞ്ഞാൽ വിവാഹപ്രായം തനിയെ 21 ആകുമെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ, 18 വയസ്സ് എന്ന പരിധി കോടതി എടുത്തുകളഞ്ഞാൽ പ്രായപരിധിയേ ഇല്ലാതാകുമെന്നും 5 വയസ്സുള്ള പെൺകുട്ടിയെ പോലും വിവാഹം കഴിപ്പിക്കാൻ അവസരം ഒരുങ്ങുമെന്നും കോടതി പറഞ്ഞു.
English Summary : Petition on increasing womens marriage age rejected by supreme court