യുപിഎയ്ക്ക് വേണം 150 സീറ്റ്; പുറത്തുള്ളവർക്കും കൈ കൊടുക്കാൻ കോൺഗ്രസ്: പ്ലീനറി പാഠം!
Mail This Article
നടന്നു നടന്ന് ചെരിപ്പു തേഞ്ഞിട്ടും സഖ്യം ആവാമെന്നോ സഖ്യത്തിനില്ല എന്നോ ഒരു മറുപടി കോൺഗ്രസിൽ നിന്ന് കിട്ടിയില്ലത്രെ. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും അതായിരുന്നു കോൺഗ്രസിന്റെ അവസ്ഥ. ഒടുവിൽ ഈ പ്രാദേശിക പാർട്ടി അന്ന് യുപിയുടെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറി അമിത് ഷായെ പോയി കണ്ടു. അവരുടെ ആവശ്യങ്ങളൊന്നും കാര്യമായി അംഗീകരിച്ചില്ലെങ്കിലും ഈ പാർട്ടിയെ അദ്ദേഹം എൻഡിഎ സഖ്യത്തിലെടുത്തു. അവർ ഇന്നും എൻഡിഎ സഖ്യത്തിന്റെ ഭാഗവുമാണ്. പാർട്ടിയുടെ പേര് അപ്നാ ദൾ. പ്രാദേശിക കക്ഷികളെയടക്കം ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുകയേ ഉള്ളൂ എന്നും റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തീരുമാനിക്കുമ്പോൾ പലരും ഓർക്കുന്ന കാര്യമാണ് മുകളിൽ പറഞ്ഞത്. ഇത്തരത്തിൽ സമാന ചിന്താഗതിയുള്ള കക്ഷികളെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കുമോ? അങ്ങനെ ചെയ്താൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോ? നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവ്യക്തമാണെങ്കിലും നിരവധി സൂചനകൾ നിലനിൽക്കുന്നുണ്ട്, പരിശോധിക്കാം.