സമൂഹമാധ്യമ ഉള്ളടക്കം സംബന്ധിച്ച പരാതികൾ: അപ്പീൽ നൽകാം, ഓൺലൈനായി
Mail This Article
ന്യൂഡൽഹി ∙ ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് സർക്കാർതല അപ്‍ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം. കോടതിയെ സമീപിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള മാർഗം. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ സമൂഹമാധ്യമകമ്പനികൾക്കു പൂർണ ബാധ്യതയുണ്ട്. ഉത്തരവ് പാലിച്ച കാര്യം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.
എങ്ങനെ?
∙ നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതാണെന്നു തോന്നിയാൽ സമൂഹമാധ്യമത്തിന്റെ പരാതിപരിഹാര ഓഫിസർക്ക് ഓൺലൈനായി പരാതി അയയ്ക്കുക.
∙ അവരുടെ നടപടി തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനകം സർക്കാർ സമിതിക്ക് അപ്പീൽ നൽകാം.
∙ gac.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പറും ഒടിപിയും നൽകി റജിസ്റ്റർ ചെയ്യുക. തുടർന്ന് ആധാർ നൽകി വെരിഫൈ ചെയ്യണം.
∙ തുടർന്നു കാണുന്ന ഡാഷ്ബോർഡിലെ ‘File New Appeal’ എടുത്തു വിവരങ്ങൾ നൽകാം.
∙ അപ്പീലിന്റെ സ്റ്റേറ്റസ് ഓൺലൈനായി പരിശോധിക്കാം. സമിതിയുടെ ഇമെയിൽ: support-gac@gov.in
സമൂഹമാധ്യമങ്ങൾക്ക് പരാതി നൽകാൻ
∙ ഗൂഗിൾ: bit.ly/googlegrindia ∙ ട്വിറ്റർ: grievance-officer-in@twitter.com ∙ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം: FBGOIndia@fb.com
∙ വാട്സാപ്: grievance_officer_wa@support.whatsapp.com ∙ ലിങ്ക്ഡ്ഇൻ: bit.ly/ligrindia ∙ യൂട്യൂബ്: bit.ly/ytgdindia ∙ ടെലിഗ്രാം: abhimanyu@telegram.org ∙ കൂ ആപ്: redressal@kooapp.com
English Summary : Online appeal can be given about social media contents