ADVERTISEMENT

ചെന്നൈ ∙ ദേശീയതലത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് പ്രസക്തിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

പ്രതിപക്ഷ കക്ഷികളുടെ ഐക്യവേദിയായി മാറിയ 70–ാം  ജന്മദിനാഘോഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ സ്റ്റാലിന് ആശംസനേർന്നു. കേരളത്തിൽ നിന്നുള്ള ഇടതു നേതാക്കളും ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുടെയും അസാന്നിധ്യവും ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ ആശംസ നേർന്നു. 

വിഘടനവാദികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ പ്രധാനമന്ത്രി ആരാകണമെന്നത് പ്രസക്തമല്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പ്രതിപക്ഷം സഖ്യം വിജയിച്ചാൽ രാജ്യത്തെ 140 കോടി ജനങ്ങളും സംരക്ഷിക്കപ്പെടുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.

English Summary: Let's fight together to keep away fascist powers from South India: MK Stalin's reply to Pinarayi Vijayan's tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com