മേഘാലയ: സർക്കാർ രൂപീകരിക്കാൻ സാങ്മ; നാഗാലാൻഡിൽ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും
Mail This Article
കൊൽക്കത്ത ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ബിജെപിക്ക് പുറമേ ചില പാർട്ടികൾ കൂടി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കോൺറാഡ് പറഞ്ഞു. സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്.
60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്. ബിജെപി രണ്ടെണ്ണത്തിലും. നിലവിലുള്ള സർക്കാരിന്റെ ഭാഗമായ യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചിട്ടുണ്ട്.
നാഗാലാൻഡിൽ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. എൻഡിപിപി - ബിജെപി സഖ്യം മികച്ച വിജയമാണ് നാഗാലാൻഡിൽ നേടിയത്.
English Summary: Conrad Sangma to form government in Meghalaya