ADVERTISEMENT

ഷില്ലോങ് ∙ മേഘാലയയിൽ കോൺഗ്രസുമായി ചേർന്നു സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി) പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും (പിഡിഎഫ്) ബിജെപി–എൻപിപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. 60 അംഗ നിയമസഭയിൽ എൻപിപി –26, ബിജെപി–2, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി–2, സ്വതന്ത്രർ –2 എന്നിവരുൾപ്പെടെ 32 പേരുടെ അംഗബലത്തോടെ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്ന മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് ഇതു കൂടുതൽ കരുത്തായി. യുഡിപിയുടെ 11 സീറ്റും പിഡിഎഫിന്റെ 2 സീറ്റും ചേരുന്നതോടെ സാങ്മയ്ക്ക് 45 സീറ്റിന്റെ പിൻബലമാകും. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണു വേണ്ടത്.

ഇതിനിടെ, 2 എംഎൽഎ മാർക്കും ബിജെപി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇത്തവണ ഇരുകക്ഷികളും വേർപിരിഞ്ഞാണു മത്സരിച്ചത്.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്നാണ്. പ്രോടേം സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രഥമ സമ്മേളനത്തിനുശേഷം പിരിയുന്ന സഭ 9 നു സ്പീക്കർ തിരഞ്ഞെടുപ്പിനായി വീണ്ടും ചേരും.

 

 

English Summary: BJP, NPP to form government in Meghalaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com