ADVERTISEMENT

ന്യൂഡൽഹി ∙ ത്രിപുരയിൽ മണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതോടെ സംസ്ഥാനത്ത് മത്സരിച്ചു ജയിച്ച കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിന്റെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ചയാവുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ത്രിപുരയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചിട്ടുണ്ട്. 

മണിക് സാഹ സർക്കാരിൽ പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, 3 സ്ഥാനം ഒഴിച്ചിട്ടെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിട്ടില്ല. ഈ ഒഴിച്ചിട്ട 3 സീറ്റുകൾ തിപ്ര മോത്തയ്ക്കു നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്നലെ തിപ്ര മോത്ത നേതാവ് പ്രദ്യോത് മാണിക്യയുമായി അഗർത്തലയിൽ നടത്തിയ ചർച്ച ഇതിന്റെ മുന്നോടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിപ്ര മോത്ത ബിജെപിക്കൊപ്പം നിൽക്കുമെന്ന അഭ്യൂഹവും ശക്തമാണ്. 

സാമൂഹിക നീതി സഹമന്ത്രിയായ പ്രതിമ ധൻപുരിൽ നിന്നാണ് നിയമസഭയിലേക്കു ജയിച്ചത്. ബിജെപിക്ക് ത്രിപുരയിൽ 32 സീറ്റാണുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. ഈ സാഹചര്യത്തിൽ ധൻപുരിൽ നിന്ന് പ്രതിമയെ രാജിവയ്പിച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയാറാകാനിടയില്ല. 

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായേക്കുമെന്നു ബിജെപി ഭയന്നിരുന്നു. ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള വനിതാ മുഖ്യമന്ത്രിയെന്ന് പ്രതിമയെ ഉയർത്തിക്കാട്ടി മറ്റു കക്ഷികളുടെ പിന്തുണ നേടാമെന്ന തന്ത്രമാണ് ബിജെപി പയറ്റിയത്. എന്നാൽ, തുടർഭരണം ലഭിച്ചതോടെ സാഹയെ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയായി. 

എങ്കിലും 2024 ൽ മണിക് സാഹയ്ക്ക് കേന്ദ്രത്തിൽ അവസരം നൽകി പ്രതിമയെ സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരുമെന്ന ചർച്ചകൾ പാർട്ടിക്കുള്ളിലുണ്ട്. 

English Summary : Tipra motha may be included in Tripura government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com