കുഴൽക്കിണറിൽ വീണ ഒരു കുട്ടിക്കു കൂടി ദാരുണാന്ത്യം
Mail This Article
ഭോപാൽ ∙ മഹാരാഷ്ട്രയ്ക്കു പിന്നാലെ മധ്യപ്രദേശിലും കുഴൽക്കിണറിൽ വീണ കുട്ടിക്കു ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിശ ജില്ലയിൽ ഖേർഖേഡി പഥാർ ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ 7 വയസ്സുകാരൻ ലോകേഷ് അഹിർവാറിനെ 24 മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: സ്വപ്നയുടെ പരാതി: വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്; അല്ലെന്ന് വിജേഷ്
കുരങ്ങുകളെ ഓടിക്കുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെയാണ് 60 അടി താഴ്ചയുള്ള കിണറ്റിൽ ബാലൻ വീണത്. 42 അടി താഴെ തടഞ്ഞുനിന്നു. സമീപത്ത് മറ്റൊരു കുഴി കുഴിച്ചാണ് പുറത്തെടുത്തത്. ഇതിനിടെ കുഴലിനുള്ളിലേക്ക് ഓക്സിജൻ കടത്തിവിടുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ കോപാഡി ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ 5 വയസ്സുകാരൻ സാഗർ ബുദ്ധ ബറേലയെ 9 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
English Summary: Madhya Pradesh: Lokesh Ahirwar, 7-Year-Old Boy Who Fell Into 45-Feet Deep Borewell in Vidisha Rescued After 24 Hours; Dies