ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട്, ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയുടെ ഫോണുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു. ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകുമ്പോൾ ഫോണുകൾ സമർപ്പിക്കാൻ കവിതയ്ക്ക് ഇഡി നിർദേശം നൽകിയിരുന്നു. 

ഫോണുകൾ കവിത നശിപ്പിച്ചുകളഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു. രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ ഫോണുകൾ ഉയർത്തിക്കാട്ടിയ ശേഷമാണ് കവിത ഇഡി ഓഫിസിലേക്കു കയറിയത്.

ഇതു മൂന്നാം തവണയാണു ചോദ്യംചെയ്തത്. തുടർച്ചയായ ചോദ്യംചെയ്യൽ കവിതയുടെ അറസ്റ്റിനുള്ള സൂചനയാണെന്ന അഭ്യൂഹം പരന്നതോടെ, ബിആർഎസ് നേതാക്കൾ കൂട്ടമായി ഡൽഹിയിലെത്തി. തെലങ്കാന മന്ത്രിമാരടക്കം നഗരത്തിൽ തങ്ങുകയാണ്.

English Summary : ED examines Kavitha phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com