കെ.വിനോദ് ചന്ദ്രൻ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ.വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു കേന്ദ്രം വിജ്ഞാപനമിറക്കി. നോർത്ത് പറവൂർ സ്വദേശിയായ വിനോദ് ചന്ദ്രൻ 2011ലാണ് ഹൈക്കോടതി ജഡ്ജിയായത്.
ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുൻപു നൽകിയ പല ശുപാർശകളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തിരുന്നില്ല.
ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ മടക്കിയിരുന്നു. തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ഡിസംബറിൽ ശുപാർശ നൽകി. ഇതും പിൻവലിച്ചാണ് പട്നയിലേക്കുള്ള ശുപാർശ ഫെബ്രുവരിയിൽ നൽകിയത്.
ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും ജസ്റ്റിസ് രമേശ് സിൻഹയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും നിയമിച്ചു.
English Summary : K Vinod Chandran Patna High Court Chief Justice