ആൾമാറാട്ടക്കാരനുമായി മകന് ബന്ധം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ അഡീ. പിആർഒ രാജിവച്ചു
Mail This Article
×
അഹമ്മദാബാദ് ∙ പ്രധാനമന്ത്രിയുടെ ഓഫിസിലെ ‘ക്ലാസ് വൺ ഓഫിസർ’ ആയി ചമഞ്ഞ് തട്ടിപ്പുനടത്തിയ കിരൺ പട്ടേലുമായുള്ള ബന്ധത്തിന്റെ പേരിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ കസേര തെറിച്ചു. ആൾമാറാട്ടത്തിന് അറസ്റ്റിലായ കിരൺ പട്ടേലുമായി മകൻ അമിത് പാണ്ഡ്യയ്ക്ക് ബന്ധമുണ്ടെന്നതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പിആർഒ ഹിതേഷ് പാണ്ഡ്യ രാജിവച്ചു. 2 പതിറ്റാണ്ടായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണ് ഹിതേഷ്.
അഹമ്മദാബാദ് ഗോഡാസർ സ്വദേശിയായ കിരൺ പട്ടേൽ ഈ മാസം മൂന്നിനാണ് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അറസ്റ്റിലായത്. അമിത് പാണ്ഡ്യയും ജയ് സീതാപര എന്നയാളും ഒപ്പമുണ്ടായിരുന്നതായി കശ്മീർ പൊലീസ് പറഞ്ഞു.
English Summary : Gujarat Chief Ministers additional Pro resigned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.