തൊഴിലുറപ്പ്: ദിവസവേതനം 333 രൂപയാക്കി; വർധന 22 രൂപ
Mail This Article
×
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക്; വർധന 22 രൂപ.
ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തികവർഷവും വേതനം പുതുക്കുന്നത്.
English Summary: Salary hike for Mahatma Gandhi national rural employment gurantee scheme employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.