ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽക്കണ്ട് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) കൂടുതൽ ആകർഷകമാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചേക്കും. പഴയ പെൻഷൻ പദ്ധതിയിലേക്കു മാറണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ എൻപിഎസിൽനിന്ന് വ്യക്തികൾക്കു ലഭിക്കുന്ന ആദായം വർധിപ്പിക്കാൻ നടപടിയുണ്ടായേക്കും. ധനകാര്യ സെക്രട്ടറി ടി.വി സോമനാഥൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നത് ഇതിനാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

ജീവനക്കാരുടെ ആശങ്കകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസ്ഥിരതയും പരിഗണിച്ചുള്ള മാറ്റങ്ങളായിരിക്കും പദ്ധതിയിൽ വരുത്തുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ പ്രതിപക്ഷ സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു. ബിജെപി–ശിവസേന (ഷിൻഡെ വിഭാഗം) സർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലും എൻപിഎസ് കൂടുതൽ ആകർഷകമാക്കാനുള്ള തീരുമാനത്തിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. സംസ്ഥാനസർക്കാരിന്റെ നിലവിലെ 14% എന്ന വിഹിതം 20% ആയി ഉയർത്താനാണ് തീരുമാനം.

മറ്റ് പല സംസ്ഥാനങ്ങളിലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനായി ദേശീയ സംയുക്ത ആക്​ഷൻ കൗ‍ൺസിലിന്റെ പ്രതിഷേധം ആരംഭിച്ചിരുന്നു. തുടർന്നു  കേന്ദ്ര ജീവനക്കാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നു സർക്കാർ നിർദേശം നൽകേണ്ടിയും വന്നു. 2004 മുതൽ സർവീസിൽ കയറിയ ജീവനക്കാർക്കാണ് എൻപിഎസ് ബാധകം.

English Summary: National pension scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com