ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനായി വില നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 2014ലെ വില നിയന്ത്രണ നയത്തിൽ ഭേദഗതി വരുത്തി. ഇതുവരെ ലോകത്തെ നാലു പ്രമുഖ ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിർണയിക്കുന്ന രീതി മാറ്റി ഇന്ത്യൻ ബാസ്കറ്റിലെ ബെന്റ് ക്രൂഡിന്റെ വിലയെ അടിസ്ഥാനമാക്കി വില നിശ്ചയിക്കും. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂടി അനുവദിക്കുന്ന 2023ലെ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം  അംഗീകാരം നൽകി.

അടിസ്ഥാനവിലയായി നാലു ഡോളറും കൂടിയ വിലയായി 6.5 ഡോളറും (ഒരു ബ്രിട്ടിഷ് തെർമൽ യൂണിറ്റിന്) നിശ്ചയിച്ചു. രാജ്യാന്തര തലത്തിൽ എത്ര വില കൂടിയാലും ഈ തറവിലയുടെയും മേൽത്തട്ട് വിലയുടെയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെ ആഭ്യന്തര പ്രകൃതി വാതകത്തിന്റെ വില. പൈപ്പിലൂടെ വരുന്ന ഗ്യാസിനും സിഎൻജിക്കും ഇതുമൂലം ഏഴു രൂപവരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ പുതിയ space നയം ഉപകരിക്കുമെന്ന്  മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. 

English Summary: Central government to control price of natural gas those produce in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com