ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് ചോദ്യം ചെയ്തു. മൊഹാലിയിലെ ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. 

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിനു ശേഷം ഛന്നി പ്രതികരിച്ചു. ആംആദ്മി പാർട്ടി സർക്കാരിന്റേയും മുഖ്യമന്ത്രി ഭഗവത് സിങ് മാനിന്റെയും പ്രതികാര രാഷ്ട്രീയമാണ് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ജലന്തർ ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തന്നെ അകറ്റിനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Punjab former chief minister Charanjit Singh Channi interrogated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com