ADVERTISEMENT

ന്യൂഡൽഹി ∙ വാടക ഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികൾ, ദാതാവിൽ നിന്ന് അണ്ഡകോശം സ്വീകരിക്കുന്നതു വിലക്കുന്ന വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വാടകഗർഭധാരണ നിയമത്തിലെ 7–ാം വകുപ്പു റദ്ദാക്കണമെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗർധാരണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള 4 സ്ത്രീകളാണ് ഹർജി നൽകിയത്. 

ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടുവന്ന നിബന്ധന പ്രകാരം ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും ബീജവും അണ്ഡവും ഉപയോഗിച്ചാകണം വാടകഗർഭധാരണം പൂർത്തിയാക്കേണ്ടത്. അതേസമയം, വിധവ, വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീ എന്നിവർക്കു ദാതാവിൽ നിന്ന് സ്വീകരിക്കുന്നതിനു തടസ്സമില്ല. 

English Summary: Petition to cancel conditions in surrogacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com