പത്മവിഭൂഷൺ തിരിച്ചേൽപിച്ച ബാദൽ
Mail This Article
×
ചണ്ഡിഗഡ് ∙ ബിജെപിയുമായി അകാലിദൾ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് 1995ൽ പ്രകാശ് സിങ് ബാദൽ പ്രസിഡന്റായ ശേഷമാണ്. 1997ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയിച്ചു. 2007 മുതൽ 2017ൽ കോൺഗ്രസിനോടു പരാജയപ്പെടും വരെ മുഖ്യമന്ത്രിയായി തുടർന്നു. 2018ൽ പാർട്ടിനേതൃത്വം മകൻ സുഖ്‌ബിർ സിങ് ബാദലിനു കൈമാറി.
കാൽനൂറ്റാണ്ടോളം തുടർന്ന അകാലിദൾ–ബിജെപി സഖ്യം, മോദി സർക്കാരിന്റെ വിവാദ കൃഷിനിയമത്തിനെതിരെ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിൽ ബാദൽ അവസാനിപ്പിച്ചു. തനിക്കു ലഭിച്ച പത്മവിഭൂഷൺ തിരിച്ചേൽപിക്കുകയും ചെയ്തു. 2020ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി ഗുർമീത് സിങ്ങിനോടു പരാജയപ്പെട്ടു. 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബാദൽ, 11ലും ജയിച്ചു.
Content Highlight: Parkash Singh Badal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.