ADVERTISEMENT

ന്യൂഡൽഹി ∙ ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായുള്ള പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ, പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉന്നമിട്ടു. ഭീകരർക്ക് അഭയം നൽകുന്ന രാജ്യം മറ്റുരാജ്യങ്ങൾക്കു മാത്രമല്ല സ്വന്തം ജനങ്ങളുടെ മേലും ഭീഷണി ഉയർത്തുകയാണെന്ന് പാക്കിസ്ഥാനെ സൂചിപ്പിച്ച് രാജ്നാഥ് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പരമാധികാരവും അതിർത്തികളും പരസ്പരം മാനിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്നു പറഞ്ഞ രാജ്നാഥ്, കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ അംഗീകരിക്കാനാവില്ലെന്ന സൂചനയും നൽകി. 

അതിർത്തിയിലെ ധാരണകൾ ലംഘിച്ചു ചൈന നടത്തിയ കടന്നുകയറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവുമായുള്ള കൂടിക്കാഴ്ചയിൽ രാജ്നാഥ് സിങ് അറിയിച്ചു. നിലവിൽ അതിർത്തിയിലെ സ്ഥിതി സമാധാനപരമാണെന്നും പ്രതിരോധ, നയതന്ത്ര തലങ്ങളിൽ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ടെന്നും ലീ ചൂണ്ടിക്കാട്ടി. പ്രതിരോധ, വ്യവസായ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവുമായി രാജ്നാഥ് നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. 

അതേസമയം, തയ്‌വാനിൽ നിലനിൽക്കുന്ന സംഘർഷത്തിൽ ചൈനയ്ക്കു പിന്തുണയറിയിച്ച റഷ്യ, ചൈനയെ നിയന്ത്രിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ മുന്നണി രൂപപ്പെടുകയാണെന്നു കുറ്റപ്പെടുത്തി. 

English Summary: Rajnath Singh criticises Pakistan and China at Shanghai Cooperation Organisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com