ADVERTISEMENT

ന്യൂഡൽഹി ∙ സാങ്കേതിക തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ പറക്കൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ കരസേന തീരുമാനിച്ചു. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറിൽ കോപ്റ്റർ തകർന്നു വീണ് ഒരാൾ മരിക്കുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി. നാവികസേനയും കോസ്റ്റ് ഗാർഡും ധ്രുവ് കോപ്റ്ററുകൾ ഉപയോഗിക്കുന്നത് ഈയിടെ നിർത്തിവച്ചിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ മാർച്ചിൽ കോസ്റ്റ് ഗാർഡിന്റെ ധ്രുവ് കോപ്റ്റർ നിയന്ത്രണംവിട്ട് വീണിരുന്നു. 

English Summary: Continuous accident, ALH Dhruv helicopter stopped flying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com