രണ്ടാം പൊഖ്റാൻ പരീക്ഷണത്തിന് 25 വയസ്സ്
Mail This Article
ഇന്ത്യയുടെ രണ്ടാം പൊഖ്‌റാൻ ആണവപരീക്ഷണത്തിന് 25 വയസ്സ്. വാജ്പേയ് സർക്കാരിന്റെ കാലത്ത് 1998 മേയ് 11നും 13നുമായി 5 അണുബോംബുകളാണ് ‘ഓപ്പറേഷൻ ശക്‌തി’ എന്ന പേരിൽ രാജസ്ഥാനിലെ പൊഖ്റാനിൽ പരീക്ഷിച്ചത്. പിന്നീട് രാഷ്ട്രപതിയായ അന്നത്തെ ഡിആർഡിഒ മേധാവി എ.പി.ജെ.അബ്ദുൽ കലാം ഉൾപ്പെടെയുള്ളവരാണ് പരീക്ഷണത്തിനു ചുക്കാൻ പിടിച്ചത്.
1974 മേയ് 18ന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഒന്നാം പൊഖ്റാൻ പരീക്ഷണം (കോഡ് നാമം: ബുദ്ധന്റെ ചിരി). 20 കിലോടൺ വരെ ആണവായുധശേഷിയാണ് അന്നു കൈവരിച്ചതെങ്കിൽ 1998 ൽ അത് 200 കിലോടൺ ആയി.
ആണവായുധശേഷി പരസ്യമായി പ്രഖ്യാപിച്ച ആറാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയാണ് നമുക്കു മുൻപുള്ള രാജ്യങ്ങൾ. രണ്ടാഴ്ചയ്ക്കുശേഷം മേയ് 28നും 30നുമായി പാക്കിസ്ഥാൻ 6 ആണവപരീക്ഷണങ്ങൾ നടത്തി.
English Summary : Twenty five years of second pokhran nuclear test