ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്ന ‘വാഗ്ഷീർ’ മുങ്ങിക്കപ്പലിന്റെ കടൽ സഞ്ചാര പരീക്ഷണം നാവികസേന ആരംഭിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത വർഷമാദ്യം കപ്പൽ സേനയുടെ ഭാഗമാകും. ഡീസൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപെട്ട മുങ്ങിക്കപ്പലാണിത്. മുങ്ങിക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ (പ്രോജക്ട് 75) ഭാഗമായി സേന നിർമിക്കുന്ന 6 കപ്പലുകളിൽ അവസാനത്തെതാണിത്. കഴിഞ്ഞ വർഷം ഏപ്രിലിലാണു കപ്പൽ നീറ്റിലിറക്കിയത്.

Content Highlight: Vaghsheer submarine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com