ADVERTISEMENT

റാംപുർ ∙ ഉത്തർപ്രദേശിലെ പ്രമുഖ സമാജ്​വാദി പാർട്ടി നേതാവ് അസംഖാനെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. 2019 ലെ കേസിൽ യുപിയിലെ എംപി / എംഎൽഎ മജിസ്ട്രേട്ട് കോടതി 2022 ഒക്ടോബർ 27ന് അസംഖാന് 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് റാംപുർ സദർ മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി. ഈ സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും ചെയ്തു. 

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്നായിരുന്നു കേസ്. റാംപുർ അഡിഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി അമൃത്​വീർ സിങ്ങാണ് ശിക്ഷ റദ്ദാക്കിയത്. 

എൺപതിലേറെ കേസുകളാണ് അസംഖാനെതിരെ യുപി പൊലീസ് എടുത്തിട്ടുള്ളത്. ഇതിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് മൊറാദാബാദ് കോടതി 2 വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. ഈ ശിക്ഷ നിലവിലുള്ളതിനാൽ അംഗത്വം പുനഃസ്ഥാപിക്കാൻ എളുപ്പമല്ല എന്നും വാദമുണ്ട്.

English Summary: Uttar Pradesh court acquits Samajwadi Party leader Azam Khan in 2019 hate speech case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com