ADVERTISEMENT

888 ഇരിപ്പിടങ്ങളുള്ള വലിയ ലോക്സഭാ ചേംബറുമായി പുതിയ പാർലമെന്റ് മന്ദിരം സജ്ജമാകുമ്പോൾ ഒന്നുറപ്പിക്കാം; ലോക്സഭാ മണ്ഡല പുനർനിർണയം ആസന്നം. ലോക്സഭാ സീറ്റുകൾ 524ൽനിന്ന് 545 ആയി ഉയർന്നത് 1973ലെ 31–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. അടുത്ത 25 വർഷത്തേക്കു സീറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടെന്നായിരുന്നു 1976ലെ തീരുമാനം. 2001ൽ ഇത് 25 വർഷത്തേക്കു കൂടി നീട്ടി. ഇതനുസരിച്ചുള്ള സമയപരിധി 2026ൽ പൂർത്തിയാകുന്നു.

ഇതിനിടെ, 2020ൽ ആംഗ്ലോ – ഇന്ത്യൻ നോമിനേഷൻ നിർത്തലാക്കിയതിനാൽ ലോക്സഭാ സീറ്റുകൾ ഇപ്പോൾ 543 ആണ്. മണ്ഡല പുനർനിർണയത്തിന് 2026ൽ തീരുമാനിച്ചാൽ, 2029ലെ തിരഞ്ഞെടുപ്പ് അതിന്റെ അടിസ്ഥാനത്തിലാകും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സർക്കാർ ഇതിന്റെ നടപടികളിലേക്കു കടക്കുമെന്നാണു കരുതപ്പെടുന്നത്.

മണ്ഡല പുനർനിർണയത്തിനുള്ള പഴയരീതി തന്നെയാണ് പിന്തുടരുന്നതെങ്കിൽ ഇപ്പോഴത്തെ ജനസംഖ്യയനുസരിച്ച് ലോക്സഭാ സീറ്റുകൾ 800 കവിയും. കേരളത്തിലെ സീറ്റുകൾ 20 ആയി തുടരുകയും അതേസമയം, യുപിയിലേത് നിലവിലെ എൺപതിൽനിന്ന് 140 വരെയായി വർധിക്കുകയും ചെയ്യാനാണു സാധ്യതയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാനുപാതികമായി (10 ലക്ഷം വോട്ടർമാർക്ക് ഒരു എംപി) സീറ്റ് കണക്കാക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്കു ഫലത്തിൽ പ്രാതിനിധ്യം കുറയും. ഇത്തരമൊരു സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോഴേ ഉയർത്തുന്നുണ്ട്.

English Summary: Seating capacity of New Parliament House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com