ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമം നടത്തും. 8.30നും 9നും ഇടയ്ക്ക് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും.

9.30നു പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥന. 12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷകസംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി.

പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.
പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.

English Summary : New parliament building inauguration today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com