ADVERTISEMENT

ഇനിയും തിരിച്ചറിയാത്ത 187 മൃതദേഹങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് അധികൃതർ. താൽക്കാലിക മോർച്ചറിയാക്കി മാറ്റിയ നോർത്ത് ഒഡീഷ ചേംബർ ഓഫ് കൊമേഴ്സ് ബിസിനസ് പാർക്കിൽ പ്ലാസ്റ്റിക് ബാഗുകളിലും അല്ലാതെയുമായി തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ ജീർണിച്ചു തിരിച്ചറിയാൻ കഴിയാത്തവിധമായിട്ടുണ്ട്.

ബംഗാൾ, തമിഴ്നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു നൂറുകണക്കിനാളുകളാണ് ബാലസോറിലെത്തിയത്. മൃതദേഹങ്ങളുടെ കഴിഞ്ഞദിവസമെടുത്ത ഫോട്ടോകൾ നോക്കിയാണ് പലരും ഉറ്റവരെ തിരിച്ചറിയുന്നത്. ചിത്രങ്ങൾ പ്രത്യേക വെബ്സൈറ്റിലും നൽകിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കുമാറ്റി മോർച്ചറിയിൽ സൂക്ഷിക്കും. തിരിച്ചറിയുന്ന മൃതദേഹങ്ങൾ തന്നെ പലരും ബാലസോറിൽ സംസ്കരിക്കുന്നു. 

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com