സുഖ്ലാലിന്റെ ഛോട്ടു പോയി, കേരളം തന്ന സ്വപ്നങ്ങൾ ബാക്കി
Mail This Article
×
ബർദ്‌വാൻ (ബംഗാൾ) ∙ നാട്ടിലൊരു വീടെന്ന സ്വപ്നവുമായി മലയാളികൾക്കു വീടു പണിത സുഖ്‍ലാലിന് ജീവിതം ഇരുട്ടുനിറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ മകൻ ഛോട്ടുവാണു ട്രെയിനപകടത്തിൽ മരിച്ചത്. അടുത്തയിടെ പതിനെട്ടു വയസ്സു തികഞ്ഞ ഛോട്ടു അച്ഛനൊപ്പം കേരളത്തിലേക്കു പുറപ്പെട്ടതു നാട്ടിലൊരു നല്ല ജീവിതം കൊതിച്ചാണ്. പക്ഷേ ട്രെയിനപകടം എല്ലാം തകർത്തു.
മകന്റെ ചലനമറ്റ ശരീരം കണ്ടു പൊട്ടിക്കരയുകയായിരുന്നു ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ള സുഖ്‌ലാൽ. കട്‌വയിലെ കൊരുയി ഗ്രാമത്തിൽനിന്ന് സുഖ്‌ലാലും ഛോട്ടുവും കൂടാതെ പത്തോളം പേർ കൊറമാണ്ഡൽ എക്സ്പ്രസിലുണ്ടായിരുന്നു. ഇവരിൽ സദാം ഷെയ്ഖ് (28) മരിച്ചതായി സ്ഥിരീകരിച്ചു. മറ്റുള്ളവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
Content Highlights: Odisha Balasore Train Accident, Coromandel Express
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.