ADVERTISEMENT

ബാലസോർ ∙ കേരളത്തിൽ തൊഴിലെടുക്കുന്ന ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് ട്രെയിൻഅപകടത്തിൽപെട്ടത്. ബംഗാൾ, ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ ഏറെയും. 

ഒരു വർഷത്തിലേറെയായി കൊല്ലത്തും പരിസരങ്ങളിലുമായി കെട്ടിടം പണിയിലേർപ്പെട്ടിരുന്ന ബിഹാർ ബാഗൽപൂർ സ്വദേശിയായ ജാഫർ (20) അപകടത്തിൽ മരിച്ചു. ജാഫർ ഉൾപ്പെടെ കേരളത്തിൽ ജോലി ചെയ്യുന്ന 5 ബിഹാറി സുഹൃത്തുക്കൾ ഒന്നിച്ചാണ് കൊറമാണ്ഡൽ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തതെന്ന് ബാഗൽപൂർ സ്വദേശിയായ ബാജിർ മൻസൂർ (22) പറഞ്ഞു. ഒരു സുഹൃത്ത് മുഹമ്മദ് സലിം അതീവഗുരുതരാവസ്ഥയിലാണ്. മറ്റു രണ്ടു പേരും കട്ടക്കിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലസോർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബാജിറിന്റ കാലിനാണു പരുക്ക്. 

ആറു മാസം കൂടുമ്പോഴോ വർഷത്തിലൊരിക്കലോ ആണ് നാട്ടിലേക്ക് പോകുന്നതെന്ന് ബാജിർ മൻസൂർ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലുമായി ജോലി ചെയ്യുന്ന ഒട്ടേറെ തൊഴിലാളികൾ സ്ലീപ്പർ ക്ലാസിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com