ADVERTISEMENT

ബാലസോർ ∙ അപകടത്തിന് 20 മിനിറ്റു മുൻപാണ് ബാലസോർ സ്റ്റേഷനിൽനിന്നു ബിനോദ് ദാസിന്റെ ഭാര്യയും മകളും അനന്തരവനും കൊറമാണ്ഡൽ എക്സ്പ്രസിൽ കയറിയത്. ഏതാനും കിലോമീറ്റർ അകലെ  ബഹനാഗ സ്റ്റേഷനു സമീപം ട്രെയിൻ അപകടത്തിൽ 3 പേരെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. താൽക്കാലിക മോർച്ചറിയാക്കി മാറ്റിയ നോർത്ത് ഒഡീഷ ചേംബർ ഓഫ് കൊമേഴ്സ് ബിസിനസ് പാർക്കിൽ കൂട്ടിയിട്ട മൃതദേഹങ്ങളിൽനിന്ന് മകളെയും ഭാര്യയും അനന്തരവനെയും അദ്ദേഹം തിരിച്ചറിഞ്ഞു.

കൊറമാണ്ഡൽ എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പുള്ളത് ബാലസോറിൽ മാത്രമാണ്. അസുഖബാധിതയായ മകൾ ബിഷ്ണുപ്രിയ ദാസിനെ കട്ടക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഭാര്യ ജരണദാസ്. അനന്തരവനെ സഹായത്തിനായി അയച്ചതാണ്. കൂലിവേലക്കാരനായ ബിനോദ് ദാസിന് പണിയുള്ളതിനാൽ പോകാൻ പറ്റിയില്ല. 

അപകടസ്ഥലത്തും ആശുപത്രികളിലും ഏറെ തിരഞ്ഞതിനുശേഷമാണ് മൃതദേഹങ്ങൾക്കിടയിൽ അവരെ കണ്ടെത്തിയത്. മരണസർട്ടിഫിക്കറ്റുകൾ ഇനി ഏറ്റുവാങ്ങാനുണ്ട്. മരിച്ചവരുടെ കുടുംബത്തിനുള്ള സഹായത്തിലെ ഒൻപതര ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ ഏറ്റുവാങ്ങി. അരലക്ഷം രൂപ പണമായാണു സർക്കാർ നൽകുന്നത്.

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com