ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാ‍ൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജൂലൈ 3ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും.

സ്കൂൾ പുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും വി.ഡി. സവർക്കറുടെയും പാഠഭാഗങ്ങൾ നീക്കാനും അനുമതി നൽകി. പകരം അംബേദ്കറെ കുറിച്ചുള്ള കവിത, മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ തുടങ്ങി ബിജെപി സർക്കാർ ഒഴിവാക്കിയ പാഠങ്ങൾ വീണ്ടും ഉൾപ്പെടുത്തും. സ്കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായന നിർബന്ധമാക്കി.

നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3–10 വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമം 2022 സെപ്റ്റംബറിലാണു നിലവിൽ വന്നത്. ഇതിനു പിന്നാലെ തീവ്രഹിന്ദു സംഘടനകൾ ഒട്ടേറെയിടങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യമിടുന്ന സാഹചര്യമുണ്ടായി. ഈ നിയമവും സംസ്ഥാനത്തു നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും പിൻവലിക്കുമെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു.

English Summary: Karnataka Cabinet Rolls Back Controversial Anti-Conversion Law introduced by the previous BJP government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com