മണിപ്പുരിൽ വീണ്ടും സേനയ്ക്കുനേരെ വെടിവയ്പ്
Mail This Article
×
ഇംഫാൽ ∙ മണിപ്പുരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനം ഒഴിഞ്ഞുപോയ യുറാങ്പഥ്, ഗ്വാൽതാബി ഗ്രാമങ്ങളിൽ കാവൽനിൽക്കുന്ന സുരക്ഷാസേനയ്ക്കുനേരെ വീണ്ടും കലാപകാരികളുടെ വെടിവയ്പ്. സേന സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. കഴിഞ്ഞദിവസം രണ്ടു സൈനികർക്കു വെടിവയ്പിൽ പരുക്കേറ്റിരുന്നു.
അതിനിടെ, പലയിടത്തും കൂടുതൽ സേനയെ വിന്യസിക്കുന്നത് സ്ത്രീകൾ സംഘം ചേർന്നു തടഞ്ഞു. ഇംഫാലിലെയും ചുരാചന്ദ്പുരിലെയും പൊലീസിന്റെ ആയുധപ്പുരകളിൽനിന്നും കലാപകാരികൾ ആയുധം കടത്തിക്കൊണ്ടുപോയത് അന്വേഷിക്കുന്ന സിബിഐ സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മേയ് 3നു കലാപകാരികൾ കവർച്ച ചെയ്ത ആയുധശേഖരത്തിന്റെ നാലിലൊന്നുപോലും വീണ്ടെടുക്കാനായില്ല.
English Summary : Firing against army again in Manipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.