ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 ന് തുടങ്ങി ഓഗസ്റ്റ് 11ന് അവസാനിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. മേയ് 28നു പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തെങ്കിലും വർഷകാല സമ്മേളനം തുടങ്ങുന്നതു പഴയ മന്ദിരത്തിലാകുമെന്നു റിപ്പോർട്ടുണ്ട്. പുതിയ മന്ദിരം പൂർണ സജ്ജമായാൽ സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ അവിടെ ചേരും. 

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെയാണു സമ്മേളനം നടക്കുന്നത്. രാജ്യത്ത് ഏക സിവി‍ൽ കോഡ് നടപ്പാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതും സമ്മേളനത്തെ ബഹളമയമാക്കുമെന്നുറപ്പാണ്. 

സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകളാണ് ഉണ്ടാകുക. ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുത്ത കേന്ദ്ര ഓർഡിനൻസിനു പകരം ബിൽ, നാഷനൽ ഫിനാൻഷ്യൽ ഇൻഫർമേഷൻ റജിസ്ട്രി, ഡിജിറ്റൽ വ്യക്തിവിവര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന ബില്ലുകൾ തുടങ്ങിയവയും സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 

English Summary: Parliament meeting from july 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com