ADVERTISEMENT

മുംബൈ ∙ എൻസിപിയെ പിളർത്തി എൻഡിഎ സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. ഗുരുനാഥനെ സന്ദർശിച്ച് അനുഗ്രഹം തേടിയ തങ്ങൾ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർഥിച്ചെങ്കിലും പവാർ പ്രതികരിച്ചില്ലെന്ന് വിമത നേതാവായ പ്രഫുൽ പട്ടേൽ പറഞ്ഞു. ഇൗ മാസം രണ്ടിന് എൻഡിഎ സർക്കാരിൽ ചേർന്ന ശേഷം ആദ്യമായാണ് വിമത സംഘം ഒരുമിച്ച് പവാറിനെ സന്ദർശിച്ചത്. 

ദക്ഷിണ മുംൈബയിലെ വൈ.ബി. ചവാൻ െസന്ററിൽ പവാർ ഉണ്ടെന്നറിഞ്ഞ് മുൻകൂർ അനുമതി വാങ്ങാതെ എത്തിയ നേതാക്കൾ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പാർട്ടിയിലെ പിളർപ്പിനു ശേഷം എംഎൽഎമാരിൽ ഭൂരിഭാഗവും അജിത്തിന് ഒപ്പമാണെങ്കിലും ഭൂരിപക്ഷം അണികളും ശരദ് പവാറിനെയാണ് പിന്തുണയ്ക്കുന്നതെന്ന് ദേശീയ മാധ്യമം കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.

English Summary: Days after rebellion, Ajit Pawar camp meets Sharad Pawar, seeks his ‘blessings’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com