ADVERTISEMENT

ഊട്ടി ∙ ഏക വ്യക്തിനിയമം സംബന്ധിച്ച് ദേശീയതലത്തിൽ അഭിപ്രായം സ്വരൂപിക്കാൻ ആർഎസ്എസ് തീരുമാനിച്ചു. സംഘടനാ പ്രചാരക്മാരുടെ നേതൃത്വത്തിലുള്ള അഭിപ്രായ രൂപീകരണത്തിനു ശേഷം യേ‍ാഗങ്ങളും പോഷക സംഘടനകൾ വഴി പ്രചാരണ പരിപാടികളും സംഘടിപ്പിക്കാൻ ഊട്ടിയിൽ ചേർന്ന പ്രാന്തപ്രചാരകരുടെ ത്രിദിന ദേശീയ യോഗം തീരുമാനിച്ചു. 

സംഘടനയുടെ 100–ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ അടുത്ത മാർച്ചിൽ നാഗ്പുരിൽ അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തേ‍ാടെ ആരംഭിക്കും. മണിപ്പുരിലെ സംഭവങ്ങളിൽ സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിൽ സമാധാനവും സൗഹാർദവും ഉറപ്പാക്കാൻ സ്വയംസേവകർ മുന്നിട്ടിറങ്ങും. അക്രമത്തിനിരയായ കുടുംബങ്ങൾക്ക് സേവനവും സഹായവും എത്തിക്കും. ശാശ്വത സമാധാനത്തിനും പുനരധിവാസത്തിനുമുള്ള നടപടി ഊർജിതമാക്കാൻ മണിപ്പുർ സർക്കാരിനേ‍ാടും യേ‍ാഗം ആവശ്യപ്പെട്ടു. 

കൂടുതൽ സാമൂഹിക പ്രതിബദ്ധതയേ‍ാടെ പ്രവർത്തിക്കണമെന്ന് സർസംഘചാലക് മോഹൻ ഭാഗവത് സമാപന പരിപാടിയിൽ നിർദേശിച്ചു.

English Summary : Rss decided to gather opinion about uniform civil code in national level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com