ഇഎസ്ഐ: ശമ്പളപരിധി ഉയർത്താൻ തീരുമാനം
Mail This Article
×
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി ഉയർത്തണമെന്ന നിർദേശം ഇതു സംബന്ധിച്ച പ്രത്യേക സമിതി തത്വത്തിൽ അംഗീകരിച്ചു. സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. എത്ര വേണമെന്നു ചർച്ചകൾക്കു ശേഷം തീരുമാനിക്കും. ഇൻഷുറൻസ് കമ്മിഷണർമാർ, മെഡിക്കൽ കമ്മിഷണർ, ഫിനാൻസ് ഡയറക്ടർ, ഇഎസ്ഐ കോർപറേഷൻ അംഗങ്ങളായ സഞ്ജയ് ഭാട്ടിയ, വി. രാധാകൃഷ്ണൻ എന്നിവരാണ് സമിതി അംഗങ്ങൾ.
നിലവിലുള്ള 21,000 രൂപ ഉയർന്ന ശമ്പളപരിധി കാലാനുസൃതമല്ലെന്നു ബിഎംഎസ് ദേശീയ സെക്രട്ടറിയും തൊഴിലാളി പ്രതിനിധിയുമായ വി.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. 45,000 രൂപ പരിധിയെന്നാണ് ആവശ്യമെങ്കിലും അതു പ്രാവർത്തികമല്ലെന്നാണ് സർക്കാർ നിലപാട്.
English Summary: Decision to raise ESI salary limit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.