ADVERTISEMENT

നാഗ്പുർ ∙ സ്വന്തം വീട്ടിലെ പഴയ റഫ്രിജറേറ്ററും സോഫയും മറ്റും ഓൺലൈൻ വിപണിയിൽ വിൽക്കാൻ ശ്രമിച്ച പ്രമുഖ ബാങ്കിലെ മാനേജർക്ക് തട്ടിപ്പിലൂടെ 5.10 ലക്ഷം രൂപ നഷ്ടമായി. സാധനങ്ങൾ വാങ്ങാൻ താൽപര്യം അറിയിച്ച് വിളിച്ചയാൾ അക്കൗണ്ട് പരിശോധനയ്ക്കായി 60 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. അതയച്ചപ്പോൾ 1.01 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ഈ തുക തിരിച്ചുകിട്ടുന്നതിനായി 9000 രൂപ കൂടി അടയ്ക്കേണ്ടിവന്നു.ആകെ 5.10 ലക്ഷം രൂപ നഷ്ടമായപ്പോൾ തട്ടിപ്പു തിരിച്ചറിഞ്ഞ് ബാങ്ക് മാനേജരായ സ്മിത വിശ്വാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

English Summary: 5.1 lakh loss to bank manager in online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com