മൂസാവാല വധക്കേസ്: സച്ചിൻ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു
Mail This Article
×
ന്യൂഡൽഹി ∙ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ഗുണ്ടാത്തലവൻ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്കു കൈമാറി. ഇന്നലെ ഡൽഹിയിലെത്തിച്ച ഇയാളെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഗൂഢാലോചനയിൽ സച്ചിൻ ഉൾപ്പെട്ടതായാണു കേസ്. കൊലയ്ക്കു മേൽനോട്ടം വഹിച്ചു. കൃത്യത്തിനായി വാഹനവും വിട്ടുകൊടുത്തു. കൊലപാതകത്തിനു മുൻപേ വ്യാജപാസ്പോർട്ടിൽ ഇന്ത്യ വിട്ട ഇയാൾ ആദ്യം ദുബായിലെത്തി. അവിടെനിന്നാണു അസർബൈജാനിലേക്കു കടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അസർബൈജാനിൽ അറസ്റ്റിലായ ഇയാൾ അവിടെ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 2022 മേയ് 29ന് ആണു സിദ്ദു മൂസാവാല കൊല്ലപ്പെട്ടത്.
English Summary : Sachin Bishnoi accused in Sidhu Moose Wala Indian murder case brought to India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.