ADVERTISEMENT

ന്യൂഡൽഹി ∙ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിനായി അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ പര്യവേക്ഷണയാനം (പോളാർ റിസർച് വെസൽ) സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളിലുൾപ്പെടെ ഇത് ഉപയോഗിക്കും. ഈ വർഷം തന്നെ ഇതിനുള്ള പദ്ധതിനിർദേശം മന്ത്രിസഭയുടെ അംഗീകാരത്തിനു നൽകും.

2600 കോടി രൂപവരെയാകും കപ്പലിന്റെ ചെലവ്. കഴിയുന്നതും ഇന്ത്യയിൽ തന്നെ നിർമിക്കാനാണു പദ്ധതി. ധ്രുവപ്രദേശങ്ങളിലെ തടസ്സമില്ലാത്ത ഗവേഷണത്തിന് ഹിമപാളികൾ തകർക്കാൻ ശേഷിയുള്ള കപ്പൽ വേണമെന്ന് മന്ത്രി പറഞ്ഞു. 2014 ൽ ഇത്തരമൊരു കപ്പൽ പദ്ധതിക്കായി 1,051 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി തടസ്സപ്പെട്ടു. 

English Summary : India to get polar research vehicle within five years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com