ADVERTISEMENT

ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ നടത്താനുള്ള ജില്ലാക്കോടതിയുടെ തീരുമാനം അലഹാബാദ് ഹൈക്കോടതി ശരിവച്ചു. സർവേയ്ക്കെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി, നീതി ഉറപ്പാക്കാൻ ശാസ്ത്രീയപരിശോധന അനിവാര്യമെന്നു വിധിച്ചു.

തുടർന്ന്, പള്ളിക്കമ്മിറ്റി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് ഇ മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ അഭ്യർഥിച്ചു. അപ്പീൽ ഇന്നു പരിഗണിക്കും.

ഹൈക്കോടതി ഉത്തരവോടെ, സ്റ്റേ നീങ്ങിയതിനാൽ ഇന്നു മുതൽ സർവേയ്ക്കു തടസ്സമില്ല. സർവേ നടത്തുന്നത് ഇരുകൂട്ടർക്കും ഗുണകരമാകുമെന്നാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതിങ്കർ ദിവാകറിന്റെ നിരീക്ഷണം. നീതിയുക്തമായ തീരുമാനമെടുക്കാൻ വിചാരണക്കോടതിക്ക് ഇതു സഹായകരമാകുമെന്നും കെട്ടിടത്തിനു കേടുപാടുണ്ടാകുമെന്ന വാദം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.കെട്ടിടത്തെ ബാധിക്കാതെ, പള്ളിവളപ്പിലെ തുറസ്സായ സ്ഥലത്തു മാത്രമായിരിക്കും പരിശോധനയെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

English Summary: Gyanvapi Case: Supreme Court to hear Anjuman Intezamia Masjid Committee's plea tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com