ADVERTISEMENT

ന്യൂഡൽഹി ∙ 2 വർഷം വരെ പരമാവധി തടവുശിക്ഷ ലഭിക്കാമെങ്കിലും പൊതുവേ ചെറിയ പിഴത്തുകയിൽ തീർപ്പാക്കപ്പെടുന്ന അപകീർത്തിക്കേസിൽ, രാഹുൽ ഗാന്ധി പിന്നിട്ടതു ചെറിയ ദൂരമല്ല. വിചാരണക്കോടതിയും സെഷൻസ് കോടതിയും ഹൈക്കോടതിയും രാഹുലിനെ കൈവിട്ടപ്പോഴും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. 4 കോടതികളിൽ തോറ്റ കേസുകൾക്കു സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി മറുപടി നൽകിയത്. രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കുമ്പോൾ, സെഷൻസ് കോടതിയും ഹൈക്കോടതിയും പറഞ്ഞ കാരണങ്ങൾ ഇങ്ങനെ:

സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്ര:

സ്റ്റേ അനുവദിച്ചാൽ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയെ ബാധിക്കും. സ്റ്റേ അനുവദിക്കാത്തതിലൂടെ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്നു സ്ഥാപിക്കാൻ രാഹുലിനു കഴിഞ്ഞിട്ടില്ല. തെളിവുകൾ പരിശോധിച്ചു കാര്യകാരണ സഹിതമാണു വിചാരണക്കോടതിയുടെ വിധിയെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ശിക്ഷാവിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടതിനെക്കുറിച്ചു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രഛക്

അപകീർത്തി പരാമർശം നടത്തിയതു സാധാരണക്കാരനായ ഒരാളല്ല. ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവാണ്. പരാമർശം ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് ഒരു വിഭാഗം ആളുകൾക്കെതിരെയാണ്. പുതിയ കാലത്ത് ഇത്തരം പരാമർശങ്ങൾ മിന്നൽ വേഗത്തിൽ പ്രചരിക്കുമെന്ന കാര്യം അറിയാത്ത ആളല്ല രാഹുൽ ഗാന്ധി. തന്റെ ഇടപെടൽ അനേകം ആളുകളുടെയോ പ്രത്യേക വിഭാഗത്തിന്റെയോ അന്തസ്സ് അപകടത്താലാകുമെന്നതും രാഹുലിന് അറിയാത്തതല്ല.

English Summary: Rahul Gandhi was hopeful despite defeat in three courts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com