ADVERTISEMENT

വാഷിങ്ടൻ ∙ മുംബൈ ഭീകരാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളിയായ പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ബൈഡൻ ഭരണകൂടത്തിന്റെ അപ്പീൽ തള്ളിയാണു റാണയെ കൈമാറാനുള്ള കലിഫോർണിയ ഡിസ്ട്രിക്ട് കോർട്ട് വിധിക്കു നയൻത് സർക്കീറ്റ് കോടതി സ്റ്റേ അനുവദിച്ചത്. 

ഇന്ത്യയ്ക്കു കൈമാറാനുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ നയൻത് സർക്കീറ്റ് കോർട്ടിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസിൽ പരാതി നൽകിയിരുന്നു. റാണയുടെ വാദങ്ങൾ ഒക്ടോബർ 10നു മുൻപു നൽകാനും യുഎസ് സർക്കാരിന്റെ പ്രതികരണം നവംബർ 8ന് അകം നൽകാനും കോർട്ട് ഓഫ് അപ്പീൽസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീലിൽ തീർപ്പാകും വരെയാണു സ്റ്റേ. 

2008 നവംബർ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനു യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നതാണു റാണയ്ക്കെതിരായ കുറ്റം.

English Summary : US court stays extradition of Mumbai terror attacks accused Tahawwur Rana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com