ADVERTISEMENT

ഹൈദരാബാദ് ∙ ഡെങ്കിപ്പനി തടയാൻ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്സീൻ 2026 ൽ തയാറാകും. പ്രമുഖ വാക്സീൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യുണോളജിക്കൽ ലിമിറ്റഡ് (ഐഐഎൽ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

കൊതുക് പരത്തുന്ന ഡെങ്കിപ്പനി സമീപ വർഷങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി വളരുന്ന രോഗമാണ്. ഈ വർഷം ജൂലൈ വരെ 36 മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ഉണ്ടായത്. ശരാശരി 21% രോഗികളുടെ വർധനയാണ് ഓരോ വർഷത്തിലും ഉണ്ടാവുന്നത്. 

ആദ്യഘട്ട പരീക്ഷണം പൂർത്തിയായെന്നും അടുത്ത 2 ഘട്ടങ്ങൾ 2 വർഷത്തിനുള്ളിൽ പൂർത്തിയാവുമെന്നും ഐഐഎൽ എംഡി കെ.ആനന്ദ് കുമാർ അറിയിച്ചു. യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് പരീക്ഷണം പുരോഗമിക്കുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട്, പനേഷ്യ ബയോടെക് എന്നീ മരുന്നു കമ്പനികളും വാക്സീൻ നിർമിക്കാനുള്ള പരീക്ഷണത്തിൽ വ്യാപ‍ൃതരാണ്.

English Summary : Dengue vaccine in 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com